ആസാദി | AZADI
9th Editionആസാദി - സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങികേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം. ഹിന്ദു ദേശീയതയ്‌ക്കെതിരെ ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍ ലക്ഷക്കണക്കിന് കണ്ഠങ്ങളില്‍നിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയര്‍ത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുന്‍പായി മറ്റൊരു ഭീകരാവസ്ഥ ആസാദി എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി. കോവിഡ് 19 അന്താരാഷ്ട്ര അതിര്‍ത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകുടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി വിവര്‍ത്തനം- ജോസഫ് കെ ജോബ്
BOOKMART ONLINE