കൊമ്മക്കയം | Kommakkayam
₹149.00
Total: ₹149.00
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ഒരു മനുഷ്യനുണ്ട്. ജീവിതത്ത ക്കാള്‍ മരണത്തെ കണ്ട ഒരു മനുഷ്യന്‍. മരണത്തെ വെല്ലുവിളിച്ച്, തോല്‍പ്പിച്ച്, അയാള്‍ ജീവിതത്തിലേക്ക് കോരിയിട്ടത് നിരവധി പേരെയാണ്. നിഴല്‍പോലെ നീണ്ട കൈകളുമായി മരണം കുടിവെച്ചു പാര്‍ക്കുന്ന കയങ്ങളില്‍ നിന്നും, കിണറു കളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും അയാളും കൂട്ടരും രക്ഷിച്ചവരുടെ മാത്രം കഥയല്ലിത്. പത്തും പതിനഞ്ചും ദിവസ ങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ മാതൃവാത്സല്യത്തോടെ നെഞ്ചോടുചേര്‍ ത്ത്, അനുകമ്പയോടെ ആദരവോടെ ഈ ലോകത്തുനിന്നും അന്തിമോപചാ രങ്ങളോടെ യാത്രയാക്കിയവരുടെയും കൂടിയാണ്. ഒരിടത്തും ആദരിക്കപ്പെടാതെ പോകുന്ന പണത്തിന്റെയോ, പ്രശസ്തിയു ''ടെയോ ധാരാളിത്തമില്ലാത്ത പച്ചയായ 'മനുഷ്യരുടെ അനുഭവക്കുറിപ്പുകള്‍.