Totto Chan (Malayalam)

Totto Chan (Malayalam)

₹140
Total: ₹140

ജാപ്പനീസ് ഭാഷയില്‍ ചൂടപ്പം പോലെ വിറ്റ് ഒരു പുസ്തകമാണ് 1982ല്‍ പുറത്തിറങ്ങിയ ടോട്ടോ-ചാന്‍, ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷ കളിലേക്കും ഈ പുസ്തകം തര്‍ജമ ചെയ്യപ്പെട്ടുണ്ട്. കോടിക്കണക്കിന് പ്രതികള്‍ വിറ്റഴിക്കപ്പെട്ട ഇതിന്റെ പ്രചാരത്തെക്കുറിച്ച് 'ടോട്ടോചാന്‍ സിന്‍ഡ്രോം', 'ടോട്ടോചാന്‍ ഒരു ബെസ്റ്റ് സെല്ലറിന്റെ കഥ' തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെ. റ്റോമോ എന്ന അന്യാദൃശ സ്‌ക്കൂളിനെക്കുറിച്ചുള്ള ഈ പുസ്തകം, കുട്ടികളെ സ്‌നേഹിക്കുന്ന എല്ലാവരാലും വായിക്കപ്പെടുന്നു. ഒരു ലക്ഷത്തിലേറെ പ്രതികള്‍ മലയാളത്തില്‍ വിലപ്പെട്ടു. ''ടോട്ടോ, ഇനി ഈ സ്‌കൂളിലെ കുട്ടിയാണ്... മാസ്റ്ററുടെ ഈ വാക്കു കള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങ ത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിനുവേണ്ടി ഇത് യേറെ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല. അതാ യിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. ടോട്ടോചാനെ കാണുമ്പോഴെല്ലാം ''ദാ നോക്ക്, നേരായിട്ടും നീയൊരു നല്ല കുട്ടാ'' എന്ന് ഓര്‍മ്മിപ്പിച്ച്, സ്‌നേഹനി ധിയും ഭാവനാശാലിയുമായ ഹെഡ്മാസ്റ്റര്‍ കൊബായാഷി. തെത്സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാന്‍ അവ ളുടെ സ്‌കൂളിനെക്കുറിച്ചും കൊബായാഷി മാസ്റ്ററെക്കുറിച്ചും കൂമ്പാര ക്കണക്കിന് വിശേഷങ്ങളാണ് നമ്മോടു പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാന്‍ അവര്‍ അദ്ധ്യാപകരോ രക്ഷ കര്‍ത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊള്ളട്ടെ. ഒരുപാടൊരുപാടുണ്ട്, യൂനിസെഫിന്റെ ഈ ഗുഡ്വില്‍ അംബാസിഡറുടെ പക്കല്‍. ശ്രദ്ധേയനായ കവി അന്‍വര്‍ അലി ആണ് ഈ പുസ്തകം ഉജ്വല മായി മലയാളത്തിലേക്കാക്കിയിരിക്കുന്നത്. 1992 ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്.

Related Products

Totto Chan (Malayalam)

ജാപ്പനീസ് ഭാഷയ ... read more

Recommended

Aathrayakam

ഇതിഹാസങ്ങളിലൊ ... read more

Marathi Malayalam Best Seller

Korappappnu Sthuthiyayirikkatte Malayalam Best Seller

വായനയിൽ നമ്മെ ... read more

×